• 04935 210 201
  • thirunellytemple@gmail.com

ക്ഷേത്ര പൂജ വിവരങ്ങള്‍

പിതൃ പൂജ

പരേതാത്മാക്കളുടെ മോക്ഷപ്രാപ്തിക്കും, പിതൃപ്രീതിക്കും ഭഗവത് സന്നിധിയില്‍ നടത്തുന്ന പൂജയാണ് പിതൃപൂജ. മരണപ്പെട്ടവരുടെ പേരും മരണപ്പെട്ട ദിവസത്തെ നക്ഷത്രവും കൗണ്ടറില്‍ കൊടുക്കണം. എന്നും രാവിലെ അഭിഷേകത്തിന് ശേഷം ക്ഷേത്രത്തില്‍ നടക്കുന്ന ആദ്യത്തെ പൂജയാണ് പിതൃപൂജ. അത് ഈ ക്ഷേത്രത്തിലെ മാത്രം പ്രത്യേകതയാണ്.

ആയുഷ്കാല പൂജ

നിത്യജീവിതത്തിലുണ്ടാകുന്ന ദോഷ നിവാരണത്തിനും ദീര്‍ഘായുസ്സിനും ആയുരാരോഗ്യ സൗഖ്യത്തിനും ഒരാളുടെ ജന്മദിനത്തില്‍ എല്ലാ വര്‍ഷവും ഭഗവത് സന്നിധിയില്‍ ചെയ്യുന്ന പൂജയാണ് ആയുഷ്കാലപൂജ. പേരും ജന്മനക്ഷത്രവും, ജന്മമാസവും, തപാല്‍ വിലാസവും കൗണ്ടറില്‍ കൊടുക്കണം. പ്രസാദം തപാലില്‍ അയച്ചുതരുന്നതാണ്.

തൊട്ടില്‍ കുഞ്ഞ് ഒപ്പിക്കല്‍

സന്താനലബ്ധിയ്ക്കായി ശ്രീ തിരുനെല്ലി ക്ഷേത്രത്തില്‍ പണ്ട് മുതല്‍ക്കേ നടത്തിവരുന്ന ഒരു വഴിപാടാണ് തൊട്ടില്‍ കുഞ്ഞ് ഒപ്പിക്കല്‍. കുട്ടികളില്ലാത്ത നിരാശരായ ദമ്പതികള്‍ സത്സന്താനങ്ങള്‍ക്കായി ക്ഷേത്രനടയില്‍ മേല്‍ശാന്തിയുടെ നിര്‍ദ്ദേശാനുസരണം നെയ് വിളക്ക് സമര്‍പ്പണത്തോടെ നടത്തുന്ന പ്രത്യേക ചടങ്ങും പ്രാര്‍ത്ഥനയുമാണിത്. ഈ ചടങ്ങിനു ശേഷം ഒന്നുരണ്ട് വര്‍ഷത്തിനുള്ളില്‍ കുട്ടിയുമായി വന്ന് ഭഗവാനെ തൊഴുതുവണങ്ങുവന്നര്‍ ഇന്ന് നിത്യേനയെന്നോണമുള്ള കാഴ്ചയാണ്. പാപനാശിനിയില്‍ സന്തതിപിണ്ഡം വെച്ചതിനുശേഷം തൊട്ടില്‍ കുഞ്ഞ് ഒപ്പിക്കല്‍ നടത്തുന്നതാണ് ഏറ്റവും ഉത്തമം. പല ചികിത്സകളും ചെയ്ത് പരാജയപ്പെട്ടവര്‍ക്കാണ് ഇങ്ങനെ മനമുരുകി ഭഗവാനെ പ്രാര്‍ത്ഥിച്ച് സന്താനലബ്ധി ഉണ്ടാകുന്നത് എന്നുള്ളതുകൂടി ഇതിനോട് കൂട്ടി വായിക്കപ്പെടേണ്ടതാണ്.

പൂജ സമയ വിവരം

5.30 am അഭിഷേകം
6.00 am ഗണപതി ഹോമം (ക്ഷേത്രത്തില്‍)
പാപനശിനിയില്‍ പിതൃ കര്‍മ്മം
7.00 am പിതൃ പൂജ ശേഷം ഉഷപൂജ
8.00 am ഉഷശീവേലി
ശേഷം ഗുണ്ഡിക ക്ഷേത്രത്തില്‍ പൂജ
9.30 am പന്തീരടി പൂജ
തുടര്‍ന്നു ദൈവത്താര്‍ മണ്ഡപ പൂജ
11.00am നാവകാഭിഷേകം
11.30am ഉച്ചപൂജ- തുടര്‍ന്നു ശീവേലി
12.30pm നട അടക്കല്‍
5.30pm നട തുറക്കല്‍
6.30pm ദീപാരാധന
ശേഷം ബലിക്കല്‍ പുരയില്‍ പ്രാര്‍ഥന
7.30pm അത്താഴ പൂജ - ശീവേലി
8.00pm നട അടക്കല്‍