• 04935 210 201
  • thirunellytemple@gmail.com

ക്ഷേത്ര ഉല്‍സവങ്ങള്‍

പുത്തരി - തുലാമാസത്തിലെ തിരുവോണം നക്ഷത്രത്തില്‍

തുലാമാസത്തിലെ തിരുവോണം നക്ഷത്രത്തിലാണ് ശ്രീ തിരുനെല്ലി ക്ഷേത്രത്തില്‍ പുത്തരി ആഘോഷിക്കാറ്. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെല്‍ക്കതിര്‍ ഭഗവാന് സമര്‍പ്പിക്കുക എന്നുള്ളതാണ് ചടങ്ങ്. അതിനായി തലേദിവസം തന്നെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്ത് നിന്ന് അവകാശികളായ ചെട്ടി സമുദായക്കാര്‍ വിളയിച്ച നെല്‍ക്കതിര്‍ കറ്റകളാക്കി പ്രത്യേക ചടങ്ങായി വാദ്യഘോഷങ്ങളോടുകൂടി ക്ഷേത്രം ജീവനക്കാര്‍ ഏറ്റുവാങ്ങുകയും, ദൈവത്താര്‍മണ്ഡപത്തില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥാനത്ത് എത്തിക്കുകയും ചെയ്യുന്നു. പുത്തരി ദിവസം പന്തീരടി പൂജയ്ക്കു ശേഷം വാദ്യഘോഷത്തോടുകൂടി നെല്‍ക്കതിരുകള്‍ ക്ഷേത്രത്തില്‍ എത്തിച്ച് മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ കതിര്‍പൂജ നടത്തുന്നു. ഇങ്ങനെ കൊണ്ടുവന്ന കതിരില്‍ നിന്നു വേര്‍തിരിച്ചെടുത്ത അല്‍പ്പം അരി ഉപയോഗിച്ചാണ് കതിര്‍പൂജയ്ക്കായി നിവേദ്യം തയ്യാറാക്കുന്നത്. കതിര്‍പൂജയ്ക്ക് ശേഷം ആ കതിരുകള്‍ ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നു. സര്‍വ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി ഭക്തജനങ്ങള്‍ ഇവ വീട്ടില്‍ സൂക്ഷിക്കുന്നു. പുത്തരിയൊടനുബന്ധിച്ച് ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി പ്രസാദ ഊട്ട് നടത്തിവരുന്നു.

വിഷു - മേട മാസത്തിലെ ഒന്നാം തീയതി

തെക്കന്‍കാശിയെന്നറിയപ്പെടുന്ന ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവമാണ് വിഷു. ഈ മഹാക്ഷേത്രത്തെക്കുറിച്ചോര്‍ ത്താല്‍ത്തന്നെ ഗയാശ്രാദ്ധം ഊട്ടിയ ഫലമാണെന്നാണ് ഐതീഹ്യം. അപ്പോള്‍ കണിയായി പെരുമാളെ ദര്‍ശ്ശിക്കാന്‍ കഴിഞ്ഞാലുള്ള ഭാഗ്യം പറയേണ്ടതില്ലല്ലൊ! അത്രയ്ക്കും പ്രധാനമാണ് ശ്രീ തിരുനെല്ലി ക്ഷേത്രത്തിലെ വിഷുക്കണി. വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. രാവും പകലും തുല്യമായ ദിനമാണ് മേടം1. നരകാസുരനെ വധിച്ച് ഭഗവാന്‍ ശ്രീകൃഷണന്‍ ഭൂമിയില്‍ ധര്‍മ്മം പുന:സ്ഥാപിച്ച ദിനമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഐതീഹ്യം. മേടമാസത്തിന് മുന്‍പ് തന്നെ തിരുനെല്ലിക്കാട് മുഴുവന്‍ കണിക്കൊന്ന പൂത്തുലഞ്ഞ് നില്‍ക്കും. തിരുനെല്ലി മുഴുവന്‍ പൊന്‍നിറം ചാലിച്ച് കണിക്കൊന്ന പൂത്ത് നില്‍ക്കുന്നത് വിഷുവിന്‍റെ നിറസാന്നിദ്ധ്യമാണ്. വയനാട്ടില്‍ നിന്നും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും വിഷുക്കണി ദര്‍ശിക്കാന്‍ ആളുകള്‍ എത്തിചേരാറുണ്ട്.

ഭൂതത്താനെ പറഞ്ഞയക്കല്‍

ഐതീഹ്യങ്ങളില്‍ പറയുന്നത് പോലെ കൊട്ടിയൂര്‍ ക്ഷേത്രവുമായി തിരുനെല്ലി ക്ഷേത്രത്തിനുള്ള ബന്ധം വ്യക്തമാക്കുന്നതും ആചരിക്കുന്നതുമായ ഒരു ചടങ്ങാണ് 'ഭൂതത്താനെ പറഞ്ഞയയ്ക്കല്‍'. ഇതിനുപിന്നില്‍ രസകരമായ ഒരു ഐതീഹ്യമുണ്ട്. പണ്ട് കൊട്ടിയൂരെ ഉത്സവാവശ്യത്തിനായുള്ള അരികൊണ്ടുപോയിരുന്നത് തിരുനെല്ലിയില്‍നിന്നായിരുന്നു. അരി കൊണ്ടുപോകാന്‍ കൊട്ടിയൂര്‍ നിന്നും ഭൂതങ്ങള്‍ വരികയായിരുന്നുവത്രേ പതിവ്. ഒരിക്കല്‍ അരി കൊണ്ടുപോകുന്നതിന് നിയുക്തനായ ഭൂതഗണങ്ങളിലൊരാള്‍ ഭാരം കൂടുതലായതിനാല്‍ കുറെ അരി വഴിക്ക് കളഞ്ഞുവത്രേ. അക്ഷന്തവ്യമായ ഈ തെറ്റിന് തിരുനെല്ലി പെരുമാള്‍ ഭൂതത്തെ ശപിച്ചു ശിലയാക്കിയെന്നും അങ്ങനെ കുറവു വന്നതായ ഭൂതത്തിന് പകരം ഒരാളെ ഇവിടെ നിന്നും അയയ്ക്കുകയും ചെയ്തുവത്രേ. കൊട്ടിയൂര്‍ ഉത്സവത്തിന് മുന്‍പ് 'ഭൂതത്താനെ പറഞ്ഞയയ്ക്കല്‍' എന്ന ചടങ്ങ് ഇടവ മാസത്തിലെ വിശാഖം നാളില്‍ തിരുനെല്ലിയിലും കൊട്ടിയൂര്‍ ഉത്സവാനന്തരം ഈ ഭൂതത്തിനെ തിരുനെല്ലിയിലേക്ക് തിരിച്ചയയ്ക്കല്‍ ചടങ്ങ് കൊട്ടിയൂരും അനുഷ്ഠിച്ചുവരുന്നു. പൂജകളും വഴിപാടുകളും.

ശിവരാത്രി മഹോല്‍സവം

ആധുനികതയുടേതായ ഈ കാലത്തും പരിഷകരത്തിന്‍റെയും നഗര വത്കരണത്തിന്‍റയും വേവലാതികളോ തിരക്കോ ഗ്രസിക്കാത്ത ഗ്രാമമാണ് തിരുനെല്ലി. ചേര രാജാവായ ഭാസ്ക്കര രവിവര്‍മ്മയുടെ കാലത്താണ് തിരുനെല്ലി ക്ഷേത്രം പ്രധാന തീര്‍ഥാടന കേന്ദ്രമായി മാറിയത്. മുന്‍ബ് തിരുനെല്ലി ആമലക ഗ്രാമം എന്നും അറിയപ്പെട്ടിരുന്നു. ആമലക എന്നാല്‍ നെല്ലിക്ക എന്നാണ് അര്‍ത്ഥം. ആമലക ക്ഷേത്രം എന്നു പറഞ്ഞാല്‍ തിരുനെല്ലി ക്ഷേത്രം.ആധുനികതയുടേതായ ഈ കാലത്തും പരിഷകരത്തിന്‍റെയും നഗര വത്കരണത്തിന്‍റയും വേവലാതികളോ തിരക്കോ ഗ്രസിക്കാത്ത ഗ്രാമമാണ് തിരുനെല്ലി. ചേര രാജാവായ ഭാസ്ക്കര രവിവര്‍മ്മയുടെ കാലത്താണ് തിരുനെല്ലി ക്ഷേത്രം പ്രധാന തീര്‍ഥാടന കേന്ദ്രമായി മാറിയത്. മുന്‍ബ് തിരുനെല്ലി ആമലക ഗ്രാമം എന്നും അറിയപ്പെട്ടിരുന്നു. ആമലക എന്നാല്‍ നെല്ലിക്ക എന്നാണ് അര്‍ത്ഥം. ആമലക ക്ഷേത്രം എന്നു പറഞ്ഞാല്‍ തിരുനെല്ലി ക്ഷേത്രം