• 04935 210 201
  • thirunellytemple@gmail.com

ദൈവത്താര്‍ മണ്ഡപം

തിരുനെല്ലി ക്ഷേത്രത്തിന്‍റെ തെക്കേ നടയിലുള്ള ചെറിയ ക്ഷേത്രമാണ് ദൈവത്താര്‍ മണ്ഡപം. വേട്ടയ്ക്കൊരു മകനും, ഭഗവതിയും പ്രതിഷ്ഠയായുള്ള ദൈവത്താര്‍ മണ്ഡപം ആദിവാസി വിഭാഗത്തിലുള്ള കുറുമ വിഭാഗക്കാര്‍ക്ക് പ്രത്യേകാധികാരവും അവകാശവുമുള്ള സ്ഥലമാണ്. വളരെ പുരാതനകാലത്ത് നമ്മുടെ പൂര്‍വികരായവര്‍ കാട്ടിലും നാട്ടിലും വാണ കാലത്ത് നമ്മുടെ ദൈവസങ്കല്‍പം ദൈവത്താര്‍മാര്‍ ആയിരുന്നു എന്നുള്ളത് പഴമക്കാര്‍ക്കറിയാം. ഗ്രാമങ്ങളിലുള്ളവര്‍ക്ക് 'ദൈവത്തറ'കളും, മലകളിലുള്ളവര്‍ക്ക് 'മലദൈവത്താര്‍'മാരും. അവയിന്നും കേരളീയ ജീവിതത്തില്‍ സജീവമായ ദൈവസങ്കല്പങ്ങളാണ്. ഇവിടുത്തെ ആദിവാസി സമൂഹവും പുരാതന നാട്ടുകാരും ഈ കാട്ടില്‍ ജീവിച്ചതും അവരെ ഇവിടെ നിലനിര്‍ത്തിയതും ദൈവത്താര്‍മാരായിരുന്നു. തിരുനെല്ലി കാട്ടിലെയും ബ്രഹ്മഗിരി മലയിലേയും ദൈവത്താരാണ് ഇന്ന് തിരുനെല്ലി ക്ഷേത്രത്തിന് താഴെ ദൈവത്താര്‍ മണ്ഡപത്തിലുള്ളത്. ദൈവത്താര്‍ മണ്ഡപത്തിലെ ഉത്സവമായ ചുറ്റുവിളക്ക് ധനു മാസത്തിലെ പതിനെട്ടാം (18) തീയതിയാണ് നടത്താറുള്ളത്.